തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു ! വധു കാമുകിയായ നടി സായ് ധൻസിക

ചെന്നൈയിൽ അടുത്തിടെ നടന്ന 'യോഗി ദാ' എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെയാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഈ സന്തോഷവാർത്ത എല്ലാവരുമായും പങ്കുവെക്കുകയും ചെയ്തത്

ചെന്നൈ : പ്രശസ്ത തമിഴ് നടൻ വിശാൽ കൃഷ്ണ റെഡ്ഡി വിവാഹിതനാകുന്നു. 47 കാരനായ നടൻ കാമുകിയും നടിയുമായ 35 കാരിയായ നടി സായ് ധൻസികയെയാണ് വിവാഹം കഴിക്കാൻ പോകുന്നത്. ചെന്നൈയിൽ അടുത്തിടെ നടന്ന ‘യോഗി ദാ’ എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെയാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഈ സന്തോഷവാർത്ത എല്ലാവരുമായും പങ്കുവെക്കുകയും ചെയ്തത്.

കഴിഞ്ഞ 15 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും എന്നാൽ അടുത്തിടെയാണ് ഡേറ്റിംഗ് ആരംഭിച്ചതെന്നും ധൻസിക പറഞ്ഞു. ഒരു വൈറൽ വാർത്തയ്ക്ക് ശേഷം തന്റെ ബന്ധം പരസ്യമാക്കാൻ ആലോചിച്ചതായി വിശാൽ പറഞ്ഞു. തുടക്കത്തിൽ ഞങ്ങളുടെ സൗഹൃദം മാത്രമേ വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുള്ളൂ, പക്ഷേ രാവിലെ റിപ്പോർട്ട് വൈറലായപ്പോൾ മറച്ചുവെക്കാൻ ഒന്നുമില്ലെന്ന് ഞങ്ങൾക്ക് തോന്നിയെന്നും വിശാൽ പറഞ്ഞു.

ഈ വർഷം ഓഗസ്റ്റ് 29 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ധൻസിക പറഞ്ഞു. തൻ്റെ ജന്മദിനം കൂടിയാണ് അന്ന് എന്നും നടി പറഞ്ഞു. തനിക്ക് വിശാലിനെ വളരെക്കാലമായി അറിയാം. അദ്ദേഹം എപ്പോഴും എന്നോട് ബഹുമാനത്തോടെയാണ് പെരുമാറിയത്. ഞാൻ ഒരു ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ, അദ്ദേഹം എന്റെ വീട്ടിൽ വന്ന് എന്നെ സഹായിച്ചു. മറ്റൊരു നടനും അങ്ങനെ ചെയ്യില്ല. അദ്ദേഹത്തിൻ്റെ ഈ പെരുമാറ്റം എനിക്ക് ഒരുപാട് ഇഷ്ടമായെന്നും നടി പറഞ്ഞു.

അതേ സമയം ധൻസികയോടൊപ്പം വിശ്വാസപരമായ ഏഴ് നേർച്ചകൾ എടുക്കുമെന്നും തുടർന്നായിരിക്കും വിവാഹമെന്നും വിശാൽ കൂട്ടിച്ചേർത്തു.

Share
Leave a Comment