തിരുവനന്തപുരത്ത് 75 വയസുകാരിയായ അമ്മയെ മകൻ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: തേക്കടയിൽ 75 വയസുകാരിയായ അമ്മയെ മകൻ ചവിട്ടിക്കൊന്നു. മദ്യലഹരിയിലായിരുന്നു സ്വന്തം മാതാവിനോട് മകന്റെ ക്രൂരത. തേക്കട സ്വദേശി ഓമനയാണ് മരിച്ചത്. മകൻ മണികണ്ഠനെ പോലീസ് പിടികൂടി.

മണികണ്ഠന്റെ ആക്രമണത്തിൽ ഓമനയുടെ ശരീരത്തിൽ നിരവധി പരിക്കുകളും പൊട്ടലുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മണികണ്ഠൻ ഓമനയെ ഉപദ്രവിച്ച വിവരം നാട്ടുകാരാണ് പോലീസിൽ അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് പോലീസെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഓമനയെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയിലാണ് മണികണ്ഠൻ ഓമനയെ ക്രൂരമായി ആക്രമിച്ചത്. ഇതിന് മുൻപും സമാനമായി മദ്യലഹരിയിൽ മണികണ്ഠൻ മാതാവിനെ ഉപദ്രവിച്ചിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.

Share
Leave a Comment