International

പാക് സൈനിക മേധാവിക്ക് സ്ഥാനക്കയറ്റം

ഇസ്ലാമാബാദ്: ഇന്ത്യപാക് സംഘർഷത്തിന് പിന്നാലെ പാക് സൈനിക മേധാവിക്ക് സ്ഥാനക്കയറ്റം. ജനറൽ അസീം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകാനുള്ള നിർദ്ദേശം പാക് മന്ത്രിസഭ അംഗീകരിച്ചു. ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തിൽ പാകിസ്ഥാൻ സായുധ സേനയെ നയിച്ചതിനാണ് സ്ഥാനക്കയറ്റം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസി തലവനായിരുന്നു അസിം മുനീർ. 2022ലാണ് സൈനിക മേധാവിയാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button