കന്നഡയില്‍ സംസാരിക്കണമെന്ന് യുവാവ്, എന്നാല്‍ ഹിന്ദി മാത്രം സംസാരിച്ച് എസ്ബിഐ മാനേജര്‍: ബാങ്കില്‍ തര്‍ക്കം

ബെംഗളൂരുവില്‍ കന്നഡയില്‍ സംസാരിക്കാത്തതിനെ തുടര്‍ന്ന് എസ്ബിഐ ബാങ്കില്‍ മാനേജറുമായി തര്‍ക്കത്തിലേര്‍പ്പെട്ട് യുവാവ്. ചന്ദ്രപുരിയിലെ എസ്ബിഐ ബ്രാഞ്ചിലാണ് സംഭവം. കന്നഡയില്‍ സംസാരിക്കണമെന്ന് ബാങ്കില്‍ എത്തിയ യുവാവ് മാനേജറോട് അവശ്യപ്പെട്ടു. എന്നാല്‍ കന്നഡയില്‍ സംസാരിക്കില്ലെന്ന് എസ്ബിഐ മാനേജര്‍ നിലപാട് കടുപ്പിച്ചാണ് യുവാവുമായി വാക്ക് തര്‍ക്കം ആരംഭിച്ചത്. ഹിന്ദി മാത്രമേ പറയൂ എന്നായിരുന്നു മാനേജരുടെ മറുപടി.

 

യുവാവ് മാനേജറുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് കര്‍ണ്ണാടകയാണെന്നും യുവാവ് പറഞ്ഞു. എന്നാല്‍ അതിനെന്താണെന്നും ഇത് ഇന്ത്യയാണെന്നും ഹിന്ദിയില്‍ സംസാരിക്കുമെന്നും എസ്ബിഐ മാനേജര്‍ പറഞ്ഞു. ”മാഡം ഇത് കര്‍ണാടകയാണ്, നിങ്ങള്‍ കന്നഡയില്‍ സംസാരിക്കണം. പ്രത്യേക സംസ്ഥാനത്ത് നിങ്ങള്‍ ജോലി ചെയ്യുമ്പോള്‍ അത് ഭാഷ സംസാരിക്കണമെന്ന് ആര്‍ബിഐ നിയമം ഉണ്ട്,” യുവാവ് ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. എസ്ബിഐയെയും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും ടാഗ് ചെയ്ത ഒരു ഉപയോക്താവ്, ജീവനക്കാര്‍ അവരുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു, മോശമായി പെരുമാറുന്നു, ജോലി സമയത്ത് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചു.

താന്‍ ഒരിക്കലും കന്നഡയില്‍ സംസാരിക്കില്ലെന്ന് ബാങ്ക് മാനേജര്‍ നിലപാട് കടുപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദി (കെആര്‍വി) സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ പ്രഖ്യാപിച്ചു.

Share
Leave a Comment