ബി.പി കുറയ്ക്കാൻ ഈന്തപ്പഴം

പലരേയും അലട്ടുന്ന പ്രശ്‌നമാണ് ബിപി അഥാവ ഹൈ ബ്ലഡ് പ്രഷന്‍. രക്താതിസമ്മര്‍ദം ഒരു പരിധിയില്‍ കൂടുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഈന്തപ്പഴം ഹൈ ബിപി കുറയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ്. ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ വൈറ്റമിന്‍ എ, അയേണ്‍, കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്.

രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി 3 ഈന്തപ്പഴം കഴിയ്ക്കുക. ഇതിനു തൊട്ടു പുറകെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കുക. ഒരു മാസം ഈ രീതി തുടര്‍ച്ചയായി ചെയ്യണം. പിന്നീട് ഒരു മാസം നിര്‍ത്തി വച്ചു വീണ്ടും തുടങ്ങാം. ബിപി പ്രകൃതിദത്തമായി കുറയാന്‍ ഈ വഴി സഹായിക്കും. ബിപിയ്ക്കു പുറമെ മലബന്ധം, കാഴ്ചക്കുറവ്, കോശനാശം എന്നിവ തടയാന്‍ ഏറെ ഫലപ്രദമാണ് ഈ രീതിയില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത്. ബിപിയ്ക്കായി മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ക്കും ഈ പ്രകൃതിദത്ത വഴി മരുന്നുകള്‍ക്കൊപ്പം ചെയ്യുന്നതിന് തടസമില്ല.

Share
Leave a Comment