ഡൽഹിയിൽ കനത്ത മഴ ; രണ്ട് മരണം , പതിനൊന്ന് പേർക്ക് പരിക്കേറ്റു

ഡല്‍ഹിയില്‍ വരും മണിക്കൂറുകളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം. 11 പേര്‍ക്ക് പരുക്കേറ്റു. നിസാമുദ്ദീന്‍ മേഖലയില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് ഭിന്നശേഷിക്കാരനായ ഒരാളും 22 വയസുള്ള യുവാവുമാണ് മരിച്ചത്. നഗരത്തില്‍ മരങ്ങള്‍ വീണും മറ്റുമാണ് 11 പേര്‍ക്ക് പരുക്കേറ്റത്.

ഡല്‍ഹിയില്‍ വരും മണിക്കൂറുകളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്. ഡല്‍ഹിയില്‍ ശക്തമായ മഴയ്ക്ക് പിന്നാലെ ആലിപ്പഴ വര്‍ഷവും അുഭവപ്പെട്ടിരുന്നു. മഴ കനത്തതോടെ റോഡ് ഗതാഗതത്തിലും തടസ്സമുണ്ടായി. വിമാന സര്‍വീസുകളെയും ബാധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര സര്‍വീസുകളും താറുമാറായി.

കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും ഡല്‍ഹിയിലെ വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരുക്കേറ്റിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരുക്കേറ്റത്.

Share
Leave a Comment