കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. സഹിക്കാനാകാത്ത ക്രൂരതയാണിതെന്ന് ശൈലജ പറഞ്ഞു. അച്ഛനമ്മമാർ പോലും കുഞ്ഞുങ്ങൾക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. ‘സഹിക്കാനാകാത്ത ക്രൂരതയാണ് ഈ സംഭവം. ‘എറണാകുളത്ത് കോലഞ്ചേരിയിൽ ഒരു കുഞ്ഞോമനയെ അമ്മ പുഴയിൽ വാർത്ത കൂടി വരുന്നത്. നമ്മുടെ കുടുംബങ്ങൾ അടഞ്ഞ സ്വകാര്യ ഇടങ്ങളായി മാറുകയും അതിലെ അംഗങ്ങൾ യാതൊരു സാമൂഹ്യബോധമോ പ്രതിബദ്ധതയോ ഇല്ലാത്തവരായി ജീവിക്കുകയും ചെയ്യുക പിഞ്ചു കുഞ്ഞുങ്ങൾ എന്നിവ അനുഭവിക്കുന്നു അച്ഛനമ്മമാർ പോലും അവർക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്’, ശൈലജ പറഞ്ഞു.
കുഞ്ഞുങ്ങളുടെ അവകാശം സംബന്ധിച്ചും മുതിർന്നവരുടെ കടമ സംബന്ധിച്ചും വലിയ തോതിലുള്ള ബോധവൽക്കരണവും നടപടികളും ആവശ്യമാണ്. സമൂഹമൊന്നാകെ കൂടെ നിന്നുകൊണ്ട് മനുഷ്യരുടെ കുറ്റകരമായ സ്വഭാവ വ്യതിയാനങ്ങൾക്കെതിരെ പ്രവർത്തിക്കണം. ഇത്തരം ഹൃദയഭേദകമായ വാർത്തകൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ എന്ന് ആശിക്കുന്നുവെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും ശൈലജ പറഞ്ഞു.
Leave a Comment