കോട്ട : പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജസ്ഥാൻ സന്ദർശനത്തിനെത്തി. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനുശേഷം പ്രധാനമന്ത്രി മോദി രാജസ്ഥാനിൽ ആദ്യമായിട്ടാണ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്.
അതേ സമയം പലാനയിലെ ഈ റാലിക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിക്കാനീറിലെ നാൽ എയർബേസിൽ എത്തിയിരുന്നു. തുടർന്ന് ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തടയുന്നതിൽ പ്രധാന പങ്കുവഹിച്ച ധീരരായ വ്യോമസേനാ സൈനികരെ അദ്ദേഹം ഇവിടെ കണ്ടുമുട്ടി. സൈനികരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമതാവളത്തിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്.
Leave a Comment