കൊല്ലം: കാവനാട് ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ മരണം ചൂരക്കറി കഴിച്ചല്ലെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലം കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. മരണ കാരണം ബ്രെയിൻ ഹെമിറേജാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഛർദി ഉണ്ടായി. ഭക്ഷ്യവിഷബാധ ആണെന്നു സംശയിച്ചിരുന്നു. എന്നാൽ, മറ്റ് അസ്വസ്ഥതകൾ ഒന്നും ഇല്ലാത്ത ദീപ്തിപ്രഭ പതിവു പോലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകീട്ടു രികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭ ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Leave a Comment