ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടങ്ങള്‍. 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ 7,12,679 വൈദ്യുതി ബന്ധങ്ങള്‍ക്ക് തടസ്സം നേരിട്ടതായി അറിയിച്ചു.
അതേസമയം സാധാരണഗതിയില്‍ നിന്നും എട്ട് ദിവസം മുമ്പ് സംസ്ഥാനത്തു കാലവര്‍ഷം എത്തിയിരിക്കുന്നു. അതിതീവ്ര മഴ വിവിധ ജില്ലകളില്‍ തുടരുകയാണ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ശക്തമായ കാറ്റിനും, തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കൂടാതെ മെയ് 27 ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്.ശക്തമായ കാറ്റിനും സാധ്യമാണ്. മണിക്കൂറില്‍ 45 മുതല്‍ 55 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. ഉയര്‍ന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
Leave a Comment