
എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂർ മുൻപ്. ഫോറൻസിക് സർജൻ ആണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ സംസ്കാരത്തിനുശേഷം പോലീസ് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
പീഡനം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് ഇയാൾ മാത്രം എന്ന് പോലീസ് കണ്ടെത്തി.ഇയാളുടെ മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു. പ്രതിയെ നിരീക്ഷിക്കാനായി മാത്രം 20ലേറെ പോലീസുകാരെയാണ് നിയോഗിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്.
പിന്നീട് പുത്തൻകുരിശ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.ഇയാളുടെ പിതാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാവരും ആശുപത്രിയിലേക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടിൽ പ്രതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വീട്ടിൽ വെച്ച് ചോദ്യം ചെയ്ത ശേഷം പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് നിരീക്ഷണത്തിനായി 20 പൊലീസുകാരെ നിയോഗിച്ചത്.
കുഞ്ഞിനെ ഭർത്താവിന്റെ ഇളയ സഹോദരൻ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കൊലപാതകം – പീഡനവും തമ്മിൽ ബന്ധിപ്പിക്കാവുന്ന തെളിവുകൾ നിലവിൽ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പോക്സോ കേസിൽ റിമാൻഡിൽ ഉള്ള പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments