ഗുജറാത്ത് അതിര്‍ത്തിയിൽ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് സ്വദേശിയെ വധിച്ചു

ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു

ന്യൂഡല്‍ഹി : ഗുജറാത്ത് അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് സ്വദേശിയെ ബി എസ് എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിര്‍ത്തി മേഖലയിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്നും ഒരാളെ വധിച്ചെന്നുമാണ് ബി എസ് എഫ് നല്‍കുന്ന വിവരം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ജമ്മു കാശ്മീരടക്കമുള്ള സ്ഥലങ്ങളില്‍ ആറോളം പേരെ നേരത്തേ സൈന്യം വധിച്ചിരുന്നു.

Share
Leave a Comment