കൊച്ചി തീരത്ത് കപ്പല്‍ ചരിഞ്ഞതോടെ അറബിക്കടലില്‍ പടര്‍ന്ന എണ്ണയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. എംഎസ്സി എല്‍സ 3 ഫീഡര്‍ കപ്പലില്‍ നിന്ന് മറൈന്‍ ഗ്യാസ് ഓയില്‍ (എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ (വിഎല്‍എസ്എഫ്ഒ) എന്നിവ ചോര്‍ന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എറണാകുളം ആലപ്പുഴ തീരത്തേക്ക് കണ്ടെയ്നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്താണ് മറൈന്‍ ഗ്യാസ് ഓയില്‍ (എംജിഒ)? എന്താണ് വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ (വിഎല്‍എസ്എഫ്ഒ)? എന്താണ് ബങ്കര്‍ ഫ്യുവല്‍?
ബങ്കര്‍ ഫ്യുവല്‍: മറൈന്‍ ഗ്യാസ് ഓയില്‍ (എംജിഒ), മറൈന്‍ ഡീസല്‍ ഓയില്‍ (എംഡിഒ), ഇന്റര്‍മീഡിയറ്റ് ഫ്യുവല്‍ ഓയില്‍ (ഐഎഫ്ഒ), മറൈന്‍ ഫ്യുവല്‍ ഓയില്‍ (എംഎഫ്ഒ), ഹെവി ഫ്യുവല്‍ ഓയില്‍ (എച്ച്എഫ്ഒ) എന്നിവയാണ് ബങ്കര്‍ ഫ്യുവല്‍ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇതില്‍ എച്ച്എഫ്ഒ ആണ് വലിയ കപ്പലുകളില്‍ ഇന്ധനമായി മുന്‍പ് ഉപയോഗിച്ചിരുന്നത്. സള്‍ഫറിന്റെ അംശം കൂടുതലാണ് ഈ ഇന്ധനത്തിനെന്നതാണ് പ്രത്യേകത. 1960കള്‍ മുതലാണ് എച്ച്എഫ്ഒ വ്യവസായ മേഖലയില്‍ ഉപയോഗിച്ചു തുടങ്ങിയത്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് 30% വിലക്കുറവാണ് എന്നതാണ് എച്ച്എഫ്ഒയെ വ്യവസായികള്‍ക്കിടയില്‍ സ്വീകാര്യമാക്കിയത്.
മറൈന്‍ ഗ്യാസ് ഓയില്‍ എച്ച്എഫ്ഒയ്ക്ക് പകരം വലിയ കപ്പലുകള്‍ ഇന്ധന സ്രോതസ്സായി ഉപയോഗിക്കുന്ന മറ്റൊരു എണ്ണയാണ് മറൈന്‍ ഗ്യാസ് ഓയില്‍ (എംജിഒ). കുറഞ്ഞ സള്‍ഫര്‍ ഉള്ള ശുദ്ധീകരിക്കപ്പെട്ട ഇന്ധന എണ്ണയാണ് എംജിഒ. 2020ന് മുന്‍പ്, സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന വലിയ കപ്പലുകള്‍ സാധാരണയായി ഹെവി ഫ്യുവല്‍ ഓയില്‍ (എച്ച്എഫ്ഒ) ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2020ല്‍ ഇന്റര്‍നാഷനല്‍ മാരിടൈം ഓര്ഗനൈസേഷന് കൊണ്ടുവന്ന നിയമങ്ങളിലൂടെ കപ്പലുകള്‍ക്ക് ഇന്ധനമായി മറൈന്‍ ഗ്യാസ് ഓയില്‍ (എംജിഒ) ഉപയോഗിക്കണമെന്ന് നിബന്ധന മുന്നോട്ട് വയ്ക്കുകയായിരുന്നു.
Post Your Comments