കോഴിക്കോട്: സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വെസ്റ്റ്ഹിൽ പുത്തലത്ത് പി മോഹനൻ (62) ആണ് മരിച്ചത്.
ബ്രെയ്ക്ക് ശരിക്കുന്നതിനായി സ്റ്റാൻഡിലെ ട്രാക്കിനു പുറത്താണ് ബസ് നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് മോഹനൻ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവർ ബസിൽ കയറി വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave a Comment