കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കും

കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മയിൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം തുടരുന്നു. കണ്ടെയ്‌നറുകൾ എറണാകുളം വരെ, ആലപ്പുഴ തീരങ്ങളിൽ എത്തി. മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗത്തിലാണ് കണ്ടെയ്‌നർ നീങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്നർ തീരത്ത് എത്താൻ കഴിയും.

തീരങ്ങളിൽ കണ്ടെയ്നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരദേശത്തെ ജാഗ്രതാ മുന്നറിയിപ്പിൽ മാറ്റമില്ല. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കണ്ടെയ്‌നറുകളിൽ നിന്ന് ലീക്കായ ഓയിൽ ഏത് ഭാഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂര് മുതൽ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഓയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

 

നേവിയും കോസ്റ്റ്ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്. കടലിൽ ചരിഞ്ഞ കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ മാറ്റുന്നതിനായി മറ്റൊരു കപ്പൽ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. പുതിയ കപ്പലിലേക്ക് കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒപ്പം ചരിഞ്ഞ കപ്പലിനെ ടാഗ് ബോട്ട് ഉപയോഗിച്ച് തീരത്തേക്ക് എത്തിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കപ്പല് മുങ്ങി താഴെ ഇരിക്കാന് മൂന്ന് നാവികര് ഇപ്പോഴും കപ്പലില് തുടരുന്നുണ്ട്. ഇവരുടെ സുരക്ഷയടക്കം ഉറപ്പ് വരുത്തിയാണ് രക്ഷപ്രവർത്തനം.

Share
Leave a Comment