കരുവാരക്കുണ്ടിലെ കൊക്കോ തോട്ടത്തില്‍ കടുവ; എസ്‌റ്റേറ്റ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും കടുവയെ കണ്ടതായി റിപ്പോർട്ട്. വനംവകുപ്പിൻ്റെ കെണിയും ക്യാമറകളും ഡ്രോണും വെട്ടിച്ച് കടുവ ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഇന്ന് ഉച്ചയോടെ കരുവാരക്കുണ്ട് കുണ്ടോടയിലാണ് കടുവയെ കണ്ടത്.

ചൂളിക്കുന്ന് എസ്റ്റേറ്റിലെ തൊഴിലാളി തച്ചമ്പറ്റ മുഹമ്മദ് കടുവയുടെ മുന്നിൽ നിൽക്കുകയായിരുന്നു. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റോഡിന് ഏതാനും മീറ്ററുകൾ അകലെ കൊക്കോ തോട്ടത്തിലാണ് മുഹമ്മദ് കടുവയെ കണ്ടത്. കടുവ മതില് ചാടിക്കടന്ന് പോയി. കടുവയെ കണ്ട് ഭയന്ന മുഹമ്മദ് റാട്ടപ്പുരയിലേക്ക് തിരിഞ്ഞോടി. സുഹൃത്തിനെ ഫോണിൽ വിളിച്ച് വാഹനത്തിലാണ് മുഹമ്മദ് തോട്ടത്തിൽ നിന്നും രക്ഷപ്പെട്ടത്.

വിവരമറിഞ്ഞയുട വനംവകുപ്പ് ഉദ്യോഗസ്ഥർ അത് എസ്റ്റേറ്റിൽ പരിശോധന നടത്തി. ബുധനാഴ്ച്ച പാന്ത്ര മദാരി എസ്റ്റേറ്റിലും വ്യാഴാഴ്ച സുൽത്താന എസ്റ്റേറ്റിലും കടുവയെ കണ്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഈ മേഖല മുഴുവൻ തിരഞ്ഞിട്ടും വനംവകുപ്പിന് കടുവയെ കണ്ടെത്താനായില്ല.

തുടർന്ന് മദാരിക്കുണ്ട്, കുനിയൻമാറ്റ് കൂട് സ്ഥാപിച്ചിരുന്നു. ഈ ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് കിലോമീറ്ററുകൾക്കപ്പുറം കുണ്ടോടയിൽ കടുവയെ കണ്ടത്. സ്ഥിരമായി വാഹന ഗതാഗതമുളളതും ജനങ്ങൾ

Share
Leave a Comment