വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : പ്രതി അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

കഴിഞ്ഞ ഫെബ്രുവരി 24 നാണ് കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിക്കാനാണ് അഫാൻ ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി 24 നാണ് കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നത്. പതിമൂന്ന് വയസുകാരൻ അനുജൻ, പിതൃ മാതാവ്, പ്രണയിനി, പിതൃ സഹോദരൻ, പിതൃ സഹോദരന്റെ ഭാര്യ എന്നിവരെയാണ് അതി ദാരുണമായി 23 കാരൻ അഫാൻ വെട്ടിക്കൊലപ്പെടുത്തിയത്.

Share
Leave a Comment