വയനാട്: തിരുനെല്ലി അപ്പപ്പാറയില്‍ യുവതി വെട്ടേറ്റു മരിച്ച നിലയില്‍. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുധീഷുമായി അകന്ന് ദിലീഷ് എന്നയാള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു പ്രവീണ. ആക്രമണത്തിന് പിന്നിൽ ദിലീഷാണെന്നാണ് സൂചന.
പ്രവീണയ്‌ക്കൊപ്പം മക്കളായ അനര്‍ഘ, അഭിന എന്നിവരും താമസിക്കുന്നുണ്ട്. 14 വയസുള്ള അനര്‍ഘയുടെ ചെവിക്കും കഴുത്തിലുമായി വെട്ടേറ്റു. ഇവരെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാൽ അഭിനയെയും ദിലീഷിനെയും ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Leave a Comment