KeralaNews

ഇടപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട : രണ്ട് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

ഷോൾഡർ ബാഗിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്

കൊച്ചി : 14.832 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രമേശ്‌ നായിക്ക് (45) മിഥുൻ നായിക്ക് (35) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

ഇടപ്പള്ളിയിൽ വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുവരുന്നതായി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി , ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നർകോർട്ടിക് സെൽ എസിപി കെ.എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പള്ളി ഗ്രീൻ ഗാർഡൻ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 14.832 കിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

ഷോൾഡർ ബാഗിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്. കെട്ടിട നിർമാണ തൊഴിലാളികളായ രമേശ് നായകും, മിഥുൻ നായകും അവധിക്ക് നാട്ടിൽ പോയി മടങ്ങി വരവേ ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടുവന്ന് കളമശ്ശേരി, ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളിൽ വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button