
പെരുമ്പാവൂർ : മൂന്നര ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കണ്ടന്തറ കാരോത്ത് കുടി മൻസൂർ (37)നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാഞ്ഞിരക്കാട് നിന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കുറച്ചു നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മലയാളികളായ യുവാക്കൾ ആയിരുന്നു ഇയാളുടെ കസ്റ്റമേഴ്‌സ് . പ്ലൈവുഡ് കമ്പനി സൂപ്പർവൈസർ ജോലിയുടെ മറവിൽ ആയിരുന്നു വിൽപ്പന.. കാറിൽ കറങ്ങി നടന്നായ്യിരുന്നു കച്ചവടം നടത്തിയിരുന്നത്. കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ ഇൻസ്പെക്ടർ ടി.എം സൂഫി, എസ്. ഐ പി.എം റാസിഖ്, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ വർഗീസ് വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്ക്, രജിത്ത് രാജൻ, ബിന്ദു , എം.കെ നിഷാദ് , ബിനീഷ് ചന്ദ്രൻ, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments