COVID 19News

രാജ്യത്തെ കോവിഡ് കേസുകള്‍ നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്തെ കേസുകൾ
എത്ര വേഗത്തിൽ എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെ പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. എത്രത്തോളം കേസുകൾ ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്, നിലവിൽ ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. നിലവിലെ കേസുകളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.

Read Also:  വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം : പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധന നടത്തുന്നുണ്ട്. എൽ എഫ് 7, എക്സ് എഫ് ജി, ജെ എൻ 1, എൻ ബി 1.8.1 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ 1010 ആയി. ഒരാഴ്ചക്കിടെയുള്ള ആകെ മരണം 6 ആയി, നേരത്തെ 7 ആയിരുന്നു. മഹാരാഷ്ട്രയിലെ ഒരു മരണം കൊവിഡ് മരണത്തിൽ നിന്നും ഒഴിവാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button