ബീജിംഗ്: ചൈന ബഹിരാകാശ യുദ്ധത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കുള്ളില്‍ തന്നെയായിരിക്കും പുതിയ സേനാവിഭാഗം രൂപീകരിക്കുക എന്നാണ് അഭ്യൂഹം. ന്യൂക്ലിയര്‍ മിസൈലുകള്‍, ഇലക്ട്രോണിക് സാങ്കേതിക വിഭാഗം, സൈബര്‍ സെക്യൂരിറ്റി യൂണിറ്റുകള്‍ മുതലായവ ഇതിന്റെ ഭാഗമായുണ്ടാവും എന്നാണ് അറിയുന്നത്.
മിസൈലുകള്‍ക്കും ഇലക്ട്രോണിക്‌സിനും സ്‌പേസിനുമായി പ്രത്യേകം വിഭാഗങ്ങളുണ്ടാകും. ലേസര്‍ ഉപയോഗിച്ചുള്ള സൂപ്പര്‍ക്രാഫ്റ്റ്, ഭൂമിയുടെ ചുറ്റുമുള്ള ഓര്‍ബിറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബോംബറുകള്‍, സൈനിക സ്‌പേസ് ഷട്ടില്‍ എന്നിവയും പദ്ധതിയിലുള്‍പ്പെടുന്നു. ഇതിന്റെ പ്രാരംഭനടപടിയെന്നോണം ഈയിടെ ചൈനയില്‍ ആന്റി മിസൈലുകളുടെ ട്രയലുകള്‍ ചൈന നടത്തിയിരുന്നു.
അമേരിക്കക്കെതിരെ ബഹിരാകാശത്ത് ശക്തമായ സേന തയ്യാറാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2007, 2013 വര്‍ഷങ്ങളില്‍ ഭൂമിയ്ക്ക് താഴെയുള്ള ഓര്‍ബിറ്റിലെ സാറ്റലൈറ്റുകളെ തകര്‍ക്കാന്‍ ചൈന റോക്കറ്റുകള്‍ അയച്ചിരുന്നു. 2010ല്‍ ചൈനീസ് സ്‌പേസ് ഏജന്‍സി എസ്.ജെ 65, 12 എന്നിങ്ങനെ രണ്ട് ബഹിരാകാശവാഹനങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
Post Your Comments