ErnakulamKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

പൃഥ്വിരാജ് ചിത്രം ‘കാപ്പ’: ടീസർ പുറത്ത്

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജിആർ ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായ കൊട്ട മധുവായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.

പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ സഹകരണത്തിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റേഴ്സ് ഓഫ് ഡ്രീംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററിലെത്തും.

രക്തക്കുറവ് പരിഹരിക്കാൻ

ജോമോൻ ടി. ജോൺ ചിത്രത്തിന്റെ ചായഗ്രഹണം നിർവ്വഹിക്കുന്നു, എഡിറ്റർ – ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ചു ജെ, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – സജി കാട്ടാക്കട, അസോസിയേറ്റ് ഡയറക്ടർ – മനു സുധാകരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – റിന്നി ദിവാകരൻ, സ്റ്റിൽസ് – ഹരി തിരുമല, പ്രമോഷൻ – പൊഫക്ഷിയോ, ഡിസൈനുകൾ – ഫോറസ്റ്റ് ഓൾ വെതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button