NewsMobile PhoneTechnology

കുറഞ്ഞ വിലയിൽ മോട്ടോ ജി60, സവിശേഷതകൾ അറിയാം

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യക്കാർക്ക് പ്രിയമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. വ്യത്യസ്ഥവും നൂതനവുമായ നിരവധി സ്മാർട്ട്ഫോണുകൾ മോട്ടോറോള അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് മോട്ടോ ജി60. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120Hz ആണ് റിഫ്രഷ് റേറ്റ്. ഒക്ട-കോർ ക്വാൽക്കം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: ‘ആൾട്ടർ’ ഇനി ഗൂഗിളിന് സ്വന്തം, വെർച്വൽ ഐഡന്റിറ്റി അവതാറുകൾ എളുപ്പം സൃഷ്ടിക്കാൻ അവസരം

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6,000 എംഎച്ചാണ് ബാറ്ററി ലൈഫ്. കൂടാതെ, ടർബോപവർ 20 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുന്നുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. മോട്ടോ ജി60 17,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button