ന്യൂഡല്‍ഹി : മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്ന് വി.എം.സുധീരന്‍. തീരുമാനം അംഗീകരിക്കാനുള്ള ബാധ്യത എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് വിയോജിപ്പ് ഉണ്ടെങ്കില്‍ പോലും പട്ടിക എത്രയും പെട്ടെന്ന് അംഗീകരിക്കുകയാണ് വേണ്ടത്. പട്ടിക പ്രഖ്യാപിച്ചാല്‍ വിയോജിപ്പ് ഉള്ളവരും അംഗീകരിക്കണം. പട്ടിക വൈകുന്നത് ഗുണം ചെയ്യില്ലെന്നും സുധീരന്‍. നിര്‍ദേശങ്ങളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
Post Your Comments