NewsIndia

അതിര്‍ത്തി കാക്കാന്‍ ഇനി ലേസര്‍ മതിലുകളും

ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷിക്കുന്നതിന് ലേസര്‍ മതിലുകള്‍ തയ്യാറായി. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ സ്ഥാപിച്ചത്. ഇന്‍ഫ്രാറെഡ്- ലേസര്‍ ബിം ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്.

പഞ്ചാബ് അതിര്‍ത്തിയില്‍ നിലവില്‍ എട്ട് ഇന്‍ഫ്രാറെഡ് ലേസര്‍ ബീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ നാലെണ്ണം കൂടി പ്രവര്‍ത്തിപ്പിച്ചുതുടങ്ങൂമെന്നും ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നദികള്‍ക്കു കുറുകെയും ചതുപ്പു നിറഞ പ്രദേശങ്ങളിലും കമ്പിവേലികള്‍ സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ട്
കണക്കിലെടുത്താണ് ലേസര്‍ മതിലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു തീരുമാനം. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലേസര്‍ മതിലുകളുടെ പ്രവര്‍ത്തനം വേഗതയിലാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button