NewsInternational

ഇന്ത്യന്‍ സൈന്യത്തെ ഭയം; ഭീകരനേതാക്കള്‍ പാക് സൈനികക്യാമ്പിന്‍റെ സംരക്ഷണയില്‍

ഇസ്ലാമാബാദ്: ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹാഫീസ് മുഹമ്മദ് സെയ്ദിനെയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അധ്യക്ഷന്‍ സയ്യിദ് സലാഹുദ്ദീനെയും പാകിസ്ഥാന്‍ ആര്‍മി ക്യാമ്പിലേക്ക് മാറ്റി. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനെത്തുടര്‍ന്ന്‍ ഇവരില്‍ ഉടലെടുത്ത ജീവല്‍ഭയമാണ് ഈ നീക്കത്തിന് കാരണമായത്.

ആഗോള ഭീകരസംഘടനകളുടെ തലതൊട്ടപ്പന്മാരായ ഇരുവരെയും പാകിസ്ഥാന്‍ സേനയുടെ നാല് കോര്‍പ്‌സ് ക്യാമ്പിലേക്കാണ് മാറ്റിയത്. എൈക്യരാഷ്ര്ട സഭ തീവ്രവാദ സംഘടനകള്‍ എന്ന് മുദ്ര കുത്തിയിരിക്കുന്ന എല്‍ഇടിയുടെയും ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും നേതാക്കളെയാണ് പാകിസ്ഥാന്‍ ആര്‍മി ക്യാമ്പിന്‍റെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍മാരായ ഇരുവരെയും ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് സംരക്ഷണം ഉറപ്പുവരുത്താനായാണ് ആര്‍മി ക്യാമ്പിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button