NewsIndia

ബിജെപിയില്‍ ഗുണ്ടകള്‍, സമാജ് വാദി പാർട്ടി കുടുംബ വാഴ്ച ; മായാവതി

ലക്നൗ :ബിജെപിയെയും സമാജ് വാദി പാർട്ടിയെയും രൂക്ഷമായി വിമർശിച്ച് മായാവതി.”ബിജെപിയില്‍ നിരവധി ഗുണ്ടകളുണ്ട്. ഞാനവരുടെ പേര് പറയാന്‍ തുടങ്ങിയാല്‍ ഗുജറാത്തില്‍ നിന്നും ആരംഭിക്കേണ്ടിവരും. അമിത് ഷായുടെ ചരിത്രം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ?” ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി ചോദിച്ചു.

ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് നേരേയും മായാവതി രൂക്ഷ വിമര്‍ശനം നടത്തി.കുടുംബ വഴക്കും അധികാര വടം വലിയും നിമിത്തം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്നും അവര്‍ ആരോപിച്ചു. മഹാസഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന സമാജ് വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാജയം സമ്മതിച്ചുവെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button