ഇസ്ലാമാബാദ്്: പാക് സേനയിലേക്ക് പുതിയ സൈനിക മേധാവി സ്ഥാനമേല്‍ക്കുന്നതോടെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളായിരിക്കും സൈന്യത്തിന്റെ മുഖ്യ പരിഗണനയെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. പുതിയ സൈനിക മേധാവി വരുന്നതോടെ പാക് സൈന്യത്തിന്റെ ശക്തി കൂടുമെന്നാണ് വിലയിരുത്തല്‍.
പാകിസ്ഥാന്റെ സൈനിക മേധാവിയായിരുന്ന ജനറല്‍ റാഹീല്‍ ശെരീഫ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഖമര്‍ ജാവേദ് ബജ്‌വ എത്തുന്നത്. പുതിയ സൈനിക മേധാവി എത്തിയാലും നിലപാട് മാറ്റത്തിന് പാകിസ്ഥാന്‍ തയ്യാറാവില്ലെന്നാണ് പ്രസ്ഥാവനയിലൂടെ വ്യക്തമാകുന്നത്.
കാശ്മീര്‍ അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് വരെ മാറ്റമുണ്ടാകുമെന്നാണ് പറയുന്നത്. ബജ്‌വ സ്ഥാമമേറ്റെടുത്താലും പാകിസ്ഥാന്റെ ശ്രദ്ധ കാശ്മീര്‍ അതിര്‍ത്തി തന്നെയായിരിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments