KeralaNews

മോഹന്‍ലാല്‍ മനോരമ ന്യൂസ് മേക്കർ വിജയി

തിരുവനന്തപുരം: മനോരമ ന്യൂസിന്റെ 2016ലെ വാര്‍ത്താതാരം മലയാള സിനിമയുടെ സൂപ്പര്‍ നടന്‍ മോഹന്‍ലാല്‍. ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് മോഹന്‍ലാല്‍ വാര്‍ത്താതാരമായത്. ഒ രാജഗോപാല്‍ എംഎല്‍എ, ധനമന്ത്രി തോമസ് ഐസക്ക്, ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ് എന്നിവരെ പിന്തള്ളിയാണ് ലാല്‍ മനോരമയുടെ വാര്‍ത്താതാരം ആയത്.ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് ന്യൂസ്മേക്കര്‍ പ്രഖ്യാപനം നടത്തിയ ശേഷം എം മുകുന്ദന്‍ പറഞ്ഞു.

പ്രഖ്യാപനത്തിനുശേഷം എല്ലാവരോടും നന്ദിപറഞ്ഞ് ലാലും ഫോണ്‍ ലൈനിലെത്തി.മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നു. ന്യൂസ്മേക്കര്‍ സംവാദത്തില്‍ നല്‍കിയ മറുപടികള്‍ സത്യസന്ധമായിരുന്നു. അത് ജനം മനസിലാക്കിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.മോഹന്‍ലാലിന് വലിയ തോതില്‍ തന്നെ ഓണ്‍ലൈന്‍ പിന്തുണ ലഭിക്കുകയുണ്ടായി. പുലുമുരുകന് ലഭിച്ച ഹൈപ്പ് തന്നെയാണ് ലാലിനും ഗുണകരമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button