KeralaNews

വാര്‍ത്ത അടിസ്ഥാനരഹിതം: ഇന്റലിജന്‍സ് ഡി.ജി.പി

തിരുവനന്തപുരം•സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന നിലയില്‍ ഒരു മാദ്ധ്യമത്തില്‍വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഇന്റലിജന്‍സ് ഡി.ജി.പി അറിയിച്ചു. ക്രമസമാധാനനില തകര്‍ന്നു എന്ന നിലയില്‍ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്നും അയച്ചിട്ടില്ലെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇതേ കാലയളവില്‍ ഉണ്ടായതിനെക്കാള്‍ 61,000 ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എട്ടു മാസത്തിനിടെ സംസ്ഥാനത്തു പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു.

പീഡനക്കേസുകള്‍ 1100; ഇതില്‍ 630 കേസുകളിലും ഇരകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തില്‍ മാത്രം 330 കേസുകള്‍ വര്‍ധിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായും സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button