CinemaNewsIndiaEntertainment

സോഷ്യൽമീഡിയയിൽ തരം​ഗമായി വടിവേലു ആലപിച്ച​ഗാനം; ഉള്ളുലക്കുന്ന ​ഗാനമെന്ന് സോഷ്യൽമീഡിയ

വൈറലാകുകയാണ് വടിവേലുവിന്റെ ഹൃദയം തൊടുന്ന ​ഗാനം

നേരിടുന്ന കൊറോണ പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്,, സുരക്ഷിതരായി തുടരാനുള്ള സന്ദേശങ്ങള്‍ പങ്കുവച്ച് സിനിമാതാരങ്ങളെല്ലാം രംഗത്തെത്താറുണ്ട്,, എന്നാല്‍ കൊറോണ ഗാനം ആലപിച്ചാണ് ഹാസ്യ താരം വടിവേലു എത്തിയിരിക്കുന്നത്, താരത്തിന്റെ കൊറോണ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇതിന് മുൻപ് വീട്ടില്‍ സുരക്ഷിരായിരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ വടിവേലു പങ്കുവച്ചിരുന്നു,, പിന്നാലെയാണ് കൊറോണ ഗാനം ആലപിച്ചെത്തിയരിക്കുന്നത്,, ‘കൊറോണയെ ജയിക്കാം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഗാനം ഹൃദയത്തിലാണ് പതിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള കമന്റുകള്‍.

താരത്തിന്റെ ​ഗാനം പങ്കുവച്ചും, കമന്റുകളുമായും ആരാധകരും സോഷ്യൽ മീഡിയയിൽ സജീവമാണ്, സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് വടിവേലുവിന്റെ ഹൃദയം തൊടുന്ന ​ഗാനം.

https://twitter.com/VadiveluOffl/status/1250436107440771072

shortlink

Related Articles

Post Your Comments

Related Articles


Back to top button