News

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്… മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സമര പരമ്പര : വ്യാപക പ്രക്ഷോഭവും സത്യാഗ്രഹവും സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സമര പരമ്പര സംഘടിപ്പിയ്ക്കുന്നു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭവും സത്യാഗ്രഹവും സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.

Read Also :സ്വപ്ന സുരേഷിനെ രക്ഷിക്കുവാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു….സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന്ന ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും : വീണ്ടും ശക്തമായ ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ഒരോ ദിവസവും പുറത്ത് വരികയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ട്. ഈ കേസില്‍ അദ്ദേഹത്തിന്റെ വഴിവിട്ട സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിന് കീഴിലെ നിയമനം മുതല്‍ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് കടക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ സഹായമുണ്ടായിരുന്നു.
സ്വര്‍ണ്ണക്കടത്ത് ഭീകര സംഘടനകളെ സഹായിക്കാനായിരുന്നുവെന്ന് എന്‍ഐഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസിന്റെ പരിശോധനയില്ലാതെ ബാഗേജുകള്‍ വിട്ടുകിട്ടാനായി ശിവശങ്കരനും
സര്‍ക്കാരിലെ ഉന്നതരും ഇടപെട്ടിട്ടുണ്ട്. സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചതും സ്‌പേസ് കോണ്‍ക്ലേവ് ഉള്‍പ്പടെയുള്ള പരിപാടികളുടെ മുഖ്യ സംഘാടകയാക്കിയതും സംസ്ഥാന സര്‍ക്കാരാണ്.

ഇപ്പോഴും പ്രതികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ സ്വപ്ന സുരേഷിനും സംഘത്തിനും ഉണ്ടായിരുന്നു. ഇതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ പങ്കാളിയായിയിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.

മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരും.

സമര പരിപാടികള്‍ :

ജൂലൈ 16, 17 തീയതികളില്‍ ബിജെപി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സത്യാഗ്രഹ സമരം നടത്തും.

22 ന് എന്‍ഡിഎ നേതാക്കളുടെ ഏകദിന സത്യാഗ്രഹം എറണാകുളത്ത് നടത്തും.
ജൂലൈ 23, 24, 25 തീയതികളിലായി ബിജെപി നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ 140 കേന്ദ്രങ്ങളില്‍ ഏകദിന സത്യാഗ്രഹങ്ങള്‍ സംഘടിപ്പിക്കും.

ജൂലൈ 27 ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് 15,000 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം സംഘടിപ്പിക്കും.

ജൂലൈ 18 മുതല്‍ 23 വരെ വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചുകളും ധര്‍ണ്ണകളും സംഘടിപ്പിക്കും.

യുവമോര്‍ച്ചയുടെ നിലവിലുള്ള പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമായി തുടരും. കൂടാതെ മറ്റുമോര്‍ച്ചകളുടെ സംസ്ഥാന തല സമരങ്ങളുടെ തീയതികള്‍.

18 ന് മഹിളാ മോര്‍ച്ച,
21 ന് ഒബിസി മോര്‍ച്ച
22 ന് എസ്സി മോര്‍ച്ച
23 കര്‍ഷക മോര്‍ച്ച
ഈ കാലയളവില്‍ തന്നെ എസ്ടി മോര്‍ച്ചയുടെയും ന്യൂനപക്ഷമോര്‍ച്ചയുടെയും സമരങ്ങള്‍ ജില്ലകളില്‍ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button