COVID 19KeralaNattuvarthaNews

മഹാരാഷ്‌ട്രയേയും തമിഴ്‌നാടിനെയും ഡല്‍ഹിയേയും മറികടന്ന്‌ കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമത്: കേരളമാതൃക പതറുന്നു

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുമ്പോൾ പകച്ച് ആരോഗ്യവകുപ്പ്. കോവിഡ്‌ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മഹാരാഷ്‌ട്രയേയും തമിഴ്‌നാടിനെയും ഡല്‍ഹിയേയും മറികടന്ന്‌ കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമതെത്തി. കോവിഡ്‌ പ്രതിരോധത്തിന്റെ തുടക്കത്തില്‍ പേരെടുത്ത കേരളമാതൃക നിര്‍ണായകഘട്ടത്തില്‍ പതറുകയാണ്. ജൂലൈ 18 വരെയുള്ള കണക്കനുസരിച്ച്‌ പ്രവാസികളില്‍ 1.6 ശതമാനമാണു രോഗബാധ. എന്നാല്‍, ഇതുവരെ ആകെ രോഗബാധയില്‍ 36.7% സമ്പർക്കത്തിലൂടെയാണ് ഉണ്ടായിരിക്കുന്നത്.

Read also: കോവിഡ് രോഗം ആറുവിധം: ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ: ലക്ഷണങ്ങള്‍ ഇവയൊക്കെ

ആരില്‍നിന്നും എവിടെയും രോഗം പകരാമെന്നാണ് സർക്കാർ ജനങ്ങളെ അറിയിച്ചത്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.എന്നാൽ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ലോക്ക്‌ഡൗണ്‍ ഇളവുകള്‍ നല്‍കിയതോടെ രോഗലക്ഷണങ്ങളുള്ളവര്‍പോലും പുറത്തിറങ്ങി നടക്കുന്ന അവസ്‌ഥയായി. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും രോഗവാഹകരാകുന്നത് കടുത്തവെല്ലുവിളിയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button