KeralaNews

അതിതീവ്ര കൊവിഡ് മൂന്നാം തരംഗം ജൂലൈ അവസാനം : നേരിടാന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ജൂലൈ അവസാനത്തിലാണെന്ന് മുന്നറിയിപ്പ്. ഇതോടെ വൈറസിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വേഗം കൂട്ടി. ഇതിന്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി അവരെ രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനാണ് കേന്ദ്ര തീരുമാനം. ഏകദേശം ഒരു ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്ര നൈപുണ്യ വികസ സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും.

Read Also : ശനി, ഞായർ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ: വാക്സിൻ എടുത്തവരിലൂടെയും രോഗം പടരുന്നുവെന്ന് മുഖ്യമന്ത്രി

ഇതിനായി 28 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. ആകെ മൊത്തം 300 നൈപുണ്യ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കേന്ദ്ര പദ്ധതി. നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്.

മൂന്ന് മാസത്തെ തൊഴില്‍ പരിശീലനത്തോടുകൂടിയ ഹ്രസ്വകാല കോഴ്‌സാണ് മന്ത്രാലയം നല്‍കുക. എമര്‍ജന്‍സി കെയര്‍ സപ്പോര്‍ട്ട്, ബേസിക് കെയര്‍ സപ്പോര്‍ട്ട്, സാംപിള്‍ ശേഖരണം, ഹോം കെയര്‍ സപ്പോര്‍ട്ട്, അഡ്വന്‍സ് കെയര്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ എക്യുപ്‌മെന്റ് സപ്പോര്‍ട്ട് എന്നീ ആറ് മേഖലകള്‍ തിരിച്ച് പരിശീലനം നല്‍കും.

കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുന്നതിനു മുമ്പായി ഇവരുടെ പരിശീലനം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button