GeneralNEWS

യേശുദാസിന്‍റെ ഇളയ സഹോദരന് പിന്നെ പാടനായില്ല: അത്ഭുതകരമായ സംഭവത്തെക്കുറിച്ച് യേശുദാസ്‌

യേശുദാസ് എന്ന ഗാന ഗന്ധര്‍വന് മുന്‍പേ അദ്ദേഹത്തിന്റെ വീട്ടില്‍ മറ്റൊരു ഗായകന്‍ പിറവി കൊണ്ടിരുന്നു

സംഗീത ലോകത്ത് യേശുദാസ് എന്ന നാമം ദൈവ തുല്യമാണ്. സംഗീതത്തിനു മുന്നില്‍ ഞാന്‍ എത്ര ചെറുതെന്ന് ചിന്തിക്കുന്ന ആ മഹാ സംഗീതന്ജന്റെ ശബ്ദത്തിനു ഇന്ത്യന്‍ സംഗീത ലോകം ഇന്നും കൈകൂപ്പി നില്‍ക്കുന്നു.

ഗാന ഗന്ധര്‍വന്‍ എന്ന വിളിപ്പേരില്‍ മലയാളികളുടെ മടിത്തട്ടില്‍ ചേക്കേറിയ മലയാളത്തിന്റെ സ്വന്തം ദാസേട്ടന്‍ ശബ്ദം കൊണ്ട് ഓരോ മലയാളിയുടെയും വീട്ടിലെ നിത്യേന വിരുന്നെത്തുന്ന അതിഥിയാണ്. യേശുദാസ് എന്ന ഗാന ഗന്ധര്‍വന് മുന്‍പേ അദ്ദേഹത്തിന്റെ വീട്ടില്‍ മറ്റൊരു ഗായകന്‍ പിറവി കൊണ്ടിരുന്നു. യേശുദാസിന്റെ മൂന്നാമത്തെ ഇളയ സഹോദരന് മൂന്നാമത്തെ വയസ്സ് മുതല്‍ പാട്ടിനോട് അതിഥിയായ ആവേശമുണ്ടായിരുന്നു. ബാലജന സഖ്യത്തിന്റെ പരിപാടിയില്‍ മൂന്ന്‍ വയസ്സുള്ള യേശുദാസിന്റെ സഹോദരന്‍ ഗാനം ആലപിച്ച ശേഷം പിന്നീടു ഒരിക്കലും അദ്ദേഹത്തിന് സംഗീതത്തിന്റെ ലോകത്തിലേക്ക് മടങ്ങി എത്താനായില്ല. ഗായകനാക്കാന്‍ എല്ലാരും ആഗ്രഹിച്ചിരുന്ന യേശുദാസിന്റെ സഹോദരന് തൊണ്ടയില്‍ ഒരു മുഴ വന്നതാണ് വിനയായത്. മൂന്നാം വയസ്സില്‍ ശസ്ത്രക്രിയ നടത്തില്‍ തൊണ്ടയിലെ മുഴ നീക്കം ചെയ്തതോടെ അദ്ദേഹത്തിന്റെ ശബ്ദം പാട്ടിനു ഇണങ്ങാന്‍ പറ്റാത്തതായി അതോടെ ബാല്യകാലത്ത് തന്നെ യേശുദാസിന്റെ സഹോദരനിലെ സംഗീതം അവസാനിച്ചു. ഒരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ യേശുദാസ്‌ തന്നെയാണ് തന്റെ ഇളയ സഹോദരനുണ്ടായ ദൗര്‍ഭാഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

യേശുദാസിന്റെ സഹോദരിയും നന്നായി പാടുമെങ്കിലും ജനശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. ഈശ്വരന്‍ യേശുദാസ് എന്ന വ്യക്തിയിലായിരുന്നു ആര്‍ക്കും മടുക്കാത്ത സ്വരമാധുര്യം പ്രദാനം ചെയ്തത്. ഇന്നും മധുര നാദവുമായി യേശുദാസ് ഇന്ത്യന്‍ സംഗീത ലോകത്ത് തന്‍റെതായ പുതിയ ഏടുകള്‍ രചിച്ചു കൊണ്ടേയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button