Latest NewsSongs

എയര്‍പോര്‍ട്ടില്‍ വെച്ച് റിമി ടോമിയെ പരിചയപ്പെട്ട വിധു പ്രതാപ്; ചിത്രം കാണാം

സോഷ്യല്‍ മീഡിയയിലൂടെ സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്

വൈവിധ്യമാര്‍ന്ന ആലാപന ശൈലിയുമായി ആരാധകരുടെ മനം കവര്‍ന്ന ഗായകനാണ് വിധു പ്രതാപ്. വ്യത്യസ്തമായ ശബ്ദവുമായി വന്ന ഈ ഗായകന്‍ പെട്ടന്നാണ് ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റിയത്. സോഷ്യല്‍ മീഡിയയിലൂടെ സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആലാപനത്തിന് പുറമെ അഭിനയത്തിലും വിധു പരീക്ഷണം നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളിലൊരാളായ റിമി ടോമിയെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. എയര്‍പോര്‍ട്ടില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് റിമി ടോമിയെ പരിചയപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു വിധുവിന്റെ പോസ്റ്റ്. അടിപൊളി ഗാനങ്ങളുമായി വേദിയെ പ്രകമ്പനം കൊള്ളിക്കാറുണ്ട് ഇരുവരും. ഇരുവരും ചേര്‍ന്ന് ആഅലപിച്ച ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിമി ടോമി അവതരിപ്പിച്ചിരുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നില്‍ അതിഥിയായും വിധു പ്രതാപ് എത്തിയിരുന്നു. ഗായത്രിയും വിജയ് യേശുദാസും വിധുവിനൊപ്പമുണ്ടായിരുന്നു. ഓണത്തിന് മുന്നോടിയായുള്ള എപ്പിസോഡിലായിരുന്നു ഇവരെത്തിയത്.

https://www.facebook.com/VidhuPrathapSinger/photos/a.508365309291457/2068637376597568/?type=3&theater

shortlink

Related Articles

Post Your Comments


Back to top button