CinemaLatest NewsMollywoodNEWS

പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക അഞ്ജു കുര്യന്‍

 

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയമായ താരം അഞ്ജു കുര്യന്‍. ‘ഓം ശാന്തി ഓശാന’യില്‍ വിനീതിന്റെ ശ്രീനിവാസിന്റെയും ‘ഞാന്‍ പ്രകാശനി’ല്‍ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ല്‍ ദിലീപിന്റെയും നായികയായി തിളങ്ങിയ താരമാണ് അഞ്ജു സിനിമ താരം എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം ഏറെ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് അഞ്ജു കുര്യന്‍.

കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയില്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് എത്തുന്നത്. ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേല്‍’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയാണ് താരം സിനിമയില്‍ എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പിന്നീട് ‘കവി ഉദ്ദേശിച്ചത് ‘, ‘ഞാന്‍ പ്രകാശന്‍’ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. അഞ്ജുവിനെ തേടി നിരവധി അവസരങ്ങളാണ് ഇപ്പോള്‍ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button