GeneralLatest NewsMollywood

14 ദിവസത്തെ നിരീക്ഷണ കാലാവധി ഇന്നലെ പൂര്‍ത്തിയാക്കി; സുഖാന്വേഷണം നടത്തിയവരോട് സ്നേഹം അറിയിച്ച്‌ സുരാജ് വെഞ്ഞാറമൂട്

നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ വിവരം സുഹൃത്തുക്കളെ അറിയിച്ച്‌ നടന്‍ സുരാജ് വെഞ്ഞാറമൂട്. കോവിഡ് പോസ്റ്റീവായ പ്രതിയുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോ​ഗസ്ഥനൊപ്പം പൊതുപ‌രിപാടിയില്‍ പങ്കെടുത്തതോടെയാണ് സുരാജിന് ക്വാറന്റീനില്‍ പോകേണ്ടിവന്നത്. ഇന്നലെയാണ് താരം 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയത്. തന്റെ സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും സ്നേഹം അറിയിച്ചുകൊണ്ട് താരത്തിന്റെ പോസ്റ്റ്.

സുരാജ് വെഞ്ഞാറമൂടിന്റെ പോസ്റ്റ്

പ്രിയപ്പെട്ടവരെ.
വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എം എല്‍ എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കല്‍ ചടങ്ങില്‍ വെഞ്ഞാറമൂട്
Cl യും പങ്കെടുത്ത കാരണത്താല്‍.
Secondary contact list – ല്‍ പ്പെട്ട് ഞാനും മറ്റുള്ളവരും Home quarantine – ലേക്ക്
പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോള്‍ വെഞ്ഞാറമൂട് CI യുടെ
Swab റിസള്‍ട്ട് നെഗറ്റീവായി കണ്ടെത്തിയതിനാല്‍
Cl യും Secondary contact – ല്‍
ഉള്ള ഞങ്ങളും
നിരീക്ഷണത്തില്‍ നിന്നും മോചിതരായെങ്കിലും തുടര്‍ന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂണ്‍ 5 ന് അവസാനിച്ച വാര്‍ത്തയും ഞാന്‍ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

Home quarantine ആയ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്. വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോയെന്ന ധാരണയില്‍ മറ്റുതരത്തില്‍ കാര്യങ്ങള്‍ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മില്‍ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂര്‍വ്വം
സുരാജ് വെഞ്ഞാറമൂട്

shortlink

Related Articles

Post Your Comments


Back to top button