CinemaGeneralIndian CinemaKollywoodLatest News

സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ കേസ്; എഫ്‌ഐആർ ഇടാൻ കോടതി നിർദേശം

ഇരുള ഗോത്രത്തിന്റെ കണ്ണിരിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ജയ് ഭീം’. ശക്തമായ പ്രമേയം ചർച്ച ചെയ്ത ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടി. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം സൂര്യയും ജ്യോതികയും ചേർന്നായിരുന്നു നിർമ്മിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി വേഷമിട്ടതും സൂര്യ തന്നെയായിരുന്നു. ഇപ്പോളിതാ, ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുവാൻ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. വണ്ണിയാർ സമുദായത്തിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. സിനിമയുടെ നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടിജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

തങ്ങളുടെ സമുദായത്തെ ചിത്രത്തിൽ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് 2021 നവംബറിലാണ് വണ്ണിയാർ സമുദായം രം​ഗത്തെത്തിയത്. ക്രൂരനായ പൊലീസുകാരൻ യഥാർഥത്തിൽ വണ്ണിയാർ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് ആരോപണം. അതേ സമയം, ഒരു സമുദായത്തെയും വേദനിപ്പിക്കാൻ തന്റെ ചിത്രത്തിലൂടെ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ജയ് ഭീം’ എന്ന സിനിമ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആമസോൺ പ്രൈമിലൂടെ കഴിഞ്ഞ വർഷം നവംബറിലാണ് ചിത്രം റിലീസ് ചെയ്തത്. 1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. എസ് ആർ കതിർ ആണ് ഛായാഗ്രഹണം. സൂര്യയോടൊപ്പം പ്രകാശ് രാജ്, രജിഷ വിജയൻ, ലിജോമോൾ ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

shortlink

Related Articles

Post Your Comments


Back to top button