CinemaGeneralKeralaKollywoodLatest NewsNEWSSocial MediaWOODs

മലയാള സിനിമാ രം​ഗത്ത് വില്ലൻ വേഷങ്ങളിലൂടെ പരിചിത മുഖമായിരുന്ന നടൻ ജോണിക്ക് ആദരാഞ്ജലികൾ: മന്ത്രി സജി ചെറിയാൻ

ജോണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

നടൻ ജോണി അന്തരിച്ചു ( 67). ഹൃദയ സ്തംഭനത്തെ തുടർന്നാണ് നടൻ അന്തരിച്ചത്. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അടുത്ത കാലത്തും സജീവമായിരുന്നതുമായ ജോണിയുടെ വേർപാട് അപ്രതീക്ഷിതമാണെന്ന് മന്ത്രി സജി ചെറിയാൻ.

കുറിപ്പ് വായിക്കാം

നടൻ കുണ്ടറ ജോണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വില്ലൻ വേഷങ്ങളിലെ ശ്രദ്ധേയപ്രകടനം കൊണ്ട് മലയാള സിനിമയിലെ പരിചിതമായ മുഖമായിരുന്നു അദ്ദേഹത്തിന്റേത്. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അടുത്ത കാലത്തും സജീവമായിരുന്നതുമായ ജോണിയുടെ വേർപാട് അപ്രതീക്ഷിതമാണ്.

രണ്ട് മാസം മുമ്പ് അദ്ദേഹത്തിന്റെ നാട്ടിലെ അദ്ദേഹം രക്ഷാധികാരിയായ ക്ലബ്ബിന്റെ പരിപാടിയിൽ ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുണെങ്കിലും ഊർജ്ജസ്വലനായിരുന്നു അദ്ദേഹം.

അതിനാൽ തന്നെ ഈ വിയോഗം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments


Back to top button