CinemaGeneralLatest NewsNEWSSongsStage Shows

“ഞാൻ മതം മാറിയിട്ടില്ല”; പേര് മാറ്റിയതിനെ കുറിച്ചു യുവഗായകന്റെ വെളിപ്പെടുത്തൽ

ഹരിശങ്കർ എന്നതിന് പകരം യൂസഫ് യിഗിത് എന്ന് അദ്ദേഹം പേരുമാറ്റിയതായി ആരാധകർ നിരീക്ഷിച്ചത്.

പേരു മാറ്റത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി പ്രശസ്ത യുവഗായകന്‍ ഹരിശങ്കര്‍. ഇന്നു രാവിലെയായിരുന്നു സ്വന്തം ഫേസ്ബുക്കിൽ, ഹരിശങ്കർ എന്നതിന് പകരം യൂസഫ് യിഗിത് എന്ന് അദ്ദേഹം പേരുമാറ്റിയതായി ആരാധകർ നിരീക്ഷിച്ചത്. ഇതോടെ ഫേസ്ബുക്കില്‍ യുവഗായകന് ആരാധകരുടെ കോളുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളുടേയും ഒരു പ്രവാഹമായിരുന്നു. അതേസമയം, ഇത്തരത്തിൽ പെരുമാറിയ വിവരം സത്യത്തില്‍ താന്‍ ഇവരില്‍ നിന്നാണ് അറിഞ്ഞതെന്നാണ് ഹരിശങ്കര്‍ പറയുന്നത്.

താന്‍ മതം മാറിയതല്ല, തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് ഹരിശങ്കര്‍ അറിയിച്ചു. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ ലഭിച്ചത്. നിലവിൽ, പേജിനെ തന്റെ നിയന്ത്രണത്തിൽ കൊണ്ട് വരുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 82,950 ഫോളോവേഴ്‌സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഗായകന്റെ ഫെയ്സ്ബുക്ക് പേജിന്റെ പേര് ഹാക്കര്‍മാര്‍ ‘കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത്’ എന്നാണ് മാറ്റിയിരിക്കുന്നത്. കവർ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മറ്റും നിരവധി ആരാധകരുള്ള ഗായകനാണ് ഹരിശങ്കർ.

shortlink

Related Articles

Post Your Comments


Back to top button