KeralaNews

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളുടെ ക്ഷേമത്തിന് പുതിയ പദ്ധതിയുമായി പിണറായി സർക്കാർ

തിരുവനന്തപുരം: സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളുടെ ക്ഷേമത്തിനായി കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നപദ്ധതിയുമായി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് നടപ്പാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ധനസഹായവും ഈ ഫണ്ടില്‍ നിന്ന് അനുവദിക്കും.പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ ഉദാരമനസ്കരായ പ്രമുഖ വ്യക്തികള്‍ മുതലായവരുടെ സഹകരണത്തോടെയാവും ഇതിനായുള്ള ഫണ്ട് സ്വരൂപിക്കുക.

ഭവനനിര്‍മ്മാണം,അറ്റകുറ്റപ്പണികള്‍,നവീകരണം എന്നിവയ്ക്ക് പരമാവധി മൂന്നര ലക്ഷം രൂപ ധനസഹായം ലഭിക്കും.വയോധികജനങ്ങളുടെയും പുറംപോക്കില്‍ താമസിക്കുന്നവരുടെയും പുനരധിവാസത്തിനുള്ള ധനസഹായം പരമാവധി രണ്ടുലക്ഷം രൂപയും. സാമ്പത്തിക പ്രശ്നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ക്കുള്ള സമാശ്വാസ ധനസഹായം പരമാവധി ഒരുലക്ഷം രൂപയാണ് .ധനസഹായ അപേക്ഷയ്ക്ക് നിശ്ചിത മാതൃകയില്ല. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് നേരിട്ടോ, ധനകാര്യവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കോ സമര്‍പ്പിക്കാം.അതോടൊപ്പം മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പൊതുതാത്പര്യമെന്ന നിലയില്‍ വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുവേണ്ടി ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഗുണഭോക്താവിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാസ് ബുക്കിന്റെ ആദ്യപുറം എന്നിവയുടെ പകര്‍പ്പ് നിര്‍ബന്ധമായും ഉള്‍ക്കൊള്ളിച്ചിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button