Kerala

വിശ്വാസങ്ങളെ ചോദ്യം ചെയ്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനു വേണ്ടി ഹർജി നൽകിയതെന്ന് ആരോപണം.

ന്യൂഡല്‍ഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ടു നല്കിയ ഹർജിയിൽ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ആചാരങ്ങളെ മാത്രമല്ല ഹൈന്ദവ വിശ്വാസങ്ങളെയും ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നതെന്ന് ആരോപണം.ശിവന്റെയും മോഹിനിയുടെയും പുത്രനാണ് അയ്യപ്പനെന്നത് തെറ്റായ ഐതിഹ്യമാണെന്നും സ്ത്രീകളെ ശബരിമലയിൽ നിന്ന് അകറ്റി നിർത്താനുള്ള തന്ത്രം മാത്രമാണ് 41 ദിവസത്തെ പരിപാവനമായ മണ്ഡലവ്രതമെന്നും ഹർജിയിൽ ആരോപിക്കുന്നു.2006 ലാണ് യംഗ് ലോയേഴ്‌സ് അസോസിയേഷൻ 54 പേജുള്ള ഹർജി കോടതിയിൽ സമർപ്പിച്ചത്. ശബരിമലയിലെ വിശ്വാസത്തെ പലയിടത്തും ചോദ്യം ചെയ്യുന്നു. ഇതുൾപ്പെടെ ശബരിമലയിൽ കാലങ്ങളായി നിലനിൽക്കുന്ന വിശ്വാസങ്ങളെ താറടിച്ചു കാണിക്കുന്ന വാദഗതികളാണ് ഹർജിയിൽ ഉടനീളം ഉന്നയിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നായിരുന്നു ഹർജി സമർപ്പിച്ചവരുടെ വാദം.ഇത് കളവാണെന്ന് ഹർജിയിലെ ഉള്ളടക്കം തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button