News

ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘ഷെഫീഖിന്റെ സന്തോഷം’: ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘ഷെഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ അനൂപ് പന്തളം തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25നാണ് തിയറ്ററിലെത്തുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

എൽദോ ഐസക് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള നിർവ്വഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുൺ ആയൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ- രാജേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ- രാജേഷ് പിഎം, കളറിസ്റ്റ്- വിവേക് നായർ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button