Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാകൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്’: നിവിന്‍ പോളി

കൊച്ചി: സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടനാണ് യുവതാരം നിവിൻ പോളി. ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിവിന്‍ പോളി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പരാജയപ്പെട്ടാല്‍ കരിയര്‍ ഇല്ലാതാകുമെന്നത് വെറും തോന്നല്‍ മാത്രമാണെന്നും ഇപ്പോൾ പരാജയത്തെ കുറിച്ചുള്ള പേടി മാറിയെന്നും നിവിന്‍ പോളി പറയുന്നു.

നിവിൻ പോളിയുടെ വക്കുകൾ ഇങ്ങനെ ;

‘തേടി വരുന്ന സിനിമകളില്‍ മാത്രം അഭിനയിക്കുക. വിജയ പരാജയങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുകയെന്നതായിരുന്നു തുടക്കത്തില്‍ എന്റെ രീതി. എന്നാല്‍, ഇപ്പോള്‍ വിജയ പരാജയങ്ങളെ ബന്ധപ്പെടുത്തി മാത്രമല്ല സിനിമ തിരഞ്ഞെടുക്കാറുള്ളത്. പ്രേക്ഷകരെ രസിപ്പിക്കുന്നതും വ്യത്യസ്തവുമായ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതോടെ പരാജയത്തെ കുറിച്ചുള്ള പേടി മാറി.

ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സൗദിയിലെത്തും

സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാകൂ. എല്ലാ മേഖലയിലും ഉള്ളത് പോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാകൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്. സമൂഹം നല്‍കുന്ന ആ സമ്മര്‍ദ്ദം വലുതാണ്. ആ സമ്മര്‍ദ്ദം കളയുകയാണ് വേണ്ടത്. അത് മറക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button