Kerala

വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിവാദ പ്രസംഗത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരായതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ സി.ഐയ്ക്ക് മുന്‍പാകെ ഹാജരായ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ശേഷം മൊഴിയെടുക്കല്‍ തുടരുകയാണ്. ഈ മാസം 10 ന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.

കോഴിക്കോട് മാന്‍ഹോളില്‍ ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസെടുത്തത്.

വെള്ളാപ്പള്ളി നടേശന്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം രാവിലെ പത്തരയോടെയാണ് ഹാജരാകാനെത്തിയത്. മൊഴിയെടുക്കലിന് ശേഷം  വെള്ളാപ്പള്ളിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും . ഇവിടെ നിന്നും 25000 രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യമായ ആള്‍ ജാമ്യത്തിലും വെള്ളാപ്പള്ളിയ്ക്ക് ജാമ്യം അനുവദിക്കും.

shortlink

Post Your Comments


Back to top button