Prathikarana Vedhi

തൊഴിലാളി പ്രസ്ഥാനങ്ങള്‍ തന്നെ തൊഴിലിടങ്ങള്‍ ഇല്ലാതാക്കി തൊഴിലാളികള്‍ക്ക് പട്ടിണിയും പട്ടിണിമരണവും സമ്മാനിച്ച ശാപഭൂമിയായി കേരളം മാറുമ്പോള്‍…

ശ്രീപാർവ്വതി

കേരളത്തിലെ ജില്ലകളില അങ്ങോളം ഇങ്ങോളം ഒന്ന് യാത്ര ചെയ്‌താൽ നമുക്ക് കാണാം അടച്ചിടപ്പെട്ട ചില സ്വപ്നങ്ങളെ. ഒരു സമയത്ത് ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്വപ്നങ്ങളുമായി മനുഷ്യർക്ക്‌ കൂട്ട് നിന്ന എത്രയോ ഫാക്ടറികൾ. അടച്ചു പൂട്ടുമ്പോൾ ഫാക്ടറി മുതലാളിയോ സർക്കാരോ എന്തിനു തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളോ പോലും അറിഞ്ഞിട്ടുണ്ടാവില്ല, പിന്നീട് ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ. നിരവധി ഫാക്ടറികലാണ് ഇന്ന് കേരളത്തിൽ ഉപയോഗ ശൂന്യമായി നിലനില്ക്കുന്നത്. എന്നാൽ അതിൽ പലതും സർക്കാർ ഏറ്റെടുത്തെങ്കിൽ പോലും കമ്പനികൾ വീണ്ടും ആരംഭിയ്ക്കാണോ അത് നീക്കം ചെയ്ത് അവിടം മറ്റു സേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിയ്ക്കാണോ ഉള്ള സാമാന്യ ബോധം പോലും ഭരണവകുപ്പ് കാണിക്കുന്നില്ല എന്നത് എത്രമാത്രം അപലപനീയമാണ്?

കോഴിക്കോട് മാവൂരിലെ ഗ്വാളിയാർ റയോൺസ് ഫാക്ടറി ഫാക്ടറി അഥവ ഗ്രാസിം ഫാക്ടറി 1960 കളിലാണ് ആരംഭിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ നിത്യ ജീവന മാർഗവുമായിരുന്നു ബിർലയുടെ കീഴിൽ പ്രവർത്തിച്ച ഈ ഫാക്ടറി. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കാലത്താണ് ഈ ഭൂമി ബിർലയ്ക്ക് വ്യവസായത്തിനായി നല്കപ്പെട്ടത്. എന്നാൽ ഇവിടുത്തെ മാലിന്യ സംസ്കരണം കൃത്യമായി നടന്നിരുന്നില്ല, മാത്രമല്ല നിരന്തരമായ തൊഴിലാളി പ്രക്ഷോഭങ്ങൾ , പരിസ്ഥിതി സംഘടനകളുടെ ഇടപെടൽ എന്നിവ കമ്പനിയെ പതുക്കെ പൂട്ടിയിടലിലെയ്ക്ക് കൊണ്ടെത്തിച്ചു. ഇത് പിന്നീട് സർക്കാർ ഏറ്റെടുത്തു നടത്തിയെങ്കിലും പണിമുടക്കുകൾ നിത്യമായ അടച്ചിടളി ലേയ്ക്ക് കൊണ്ടെതിയ്ക്കുകയായിരുന്നു. ഇപ്പോഴും കാണാം ഏക്കറുകളോളം നീണ്ടു കിടക്കുന്ന ഈ ഫാക്ടറിയുടെ ഓർമ്മക്കൂടുകൾ. എത്രയോ ജീവിതങ്ങളുടെ അസ്തമയങ്ങൽ തിരിശേഷിപ്പുകലായി ഈ പരിസരങ്ങളിൽ ഉണ്ടായിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടു എത്ര തൊഴിലാളികള ജീവന തന്നെ അവസാനിപ്പിചിരിയ്ക്കുന്നു.

ഈ കഥ ഒരു ഫാക്ടറിയുടെ കഥയല്ല. മറിച്ചു കേരളത്തിൽ ഉണ്ടായ ഓരോ ഫാക്ടരികളുടെയും അവസ്ഥ ഇങ്ങനെ തന്നെ ആയിരുന്നു. വിദേശ വസ്തുക്കൾക്ക് മനുഷ്യ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരാനായതും കമ്പനികൾ അടച്ചു പൂട്ടലിനു വിധേയമാകാൻ കാരണമായി എന്നതാണ് സത്യം. പല ജില്ലകളിലും കാണാം പുകക്കുഴലിൽ ഒരു മരം തന്നെ വളരുന്ന കാഴ്ചകൾ. നഷ്ടപ്പെടുന്ന ഭൂമികൾ.

എന്തിനാണ് കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ? തൊഴിലാളികളെ ബോധാവത്കരിച്ചു ഉണ്ടായിരുന്ന ജീവനോപാധികൾ ഇല്ലാതാക്കി തൊഴിലിടങ്ങൾ ഇല്ലാതാക്കിയതല്ലാതെ എന്ത് ഗുണമാണു തൊഴിലാളി സംഘടനകൾ തൊഴിലാളികൾക്ക് ഉണ്ടാക്കി കൊടുത്തത്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഈ ദുരവസ്ഥ നേരിടുന്നത് കശുവണ്ടി ഫാക്ടറികൾ ആണു. കൊർപ്പരെഷനിൽ പുതിയ അധികാരികൾ ചാർജെടുത്തിട്ടും ഫാക്ടറികൾ ഇതുവരെയും തുറക്കാൻ തീരുമാനം ആയിട്ടില്ല. നിരന്തരമായ സമരം തന്നെയാണ് ഇവിടെയും ബാധകമായത്. തൊഴിലാളി പ്രസ്ഥാനങ്ങൾ തന്നെയാണ് ഒരു അർത്ഥത്തിൽ കേരളത്തിലെ ഫാക്ടറികളെ അടച്ചു പൂട്ടലിന്റെ വക്കിൽ കൊണ്ടെതിച്ചതെന്നു യാതൊരു സംശയവും ഇല്ലാതെ തന്നെ പറയുവാൻ കഴിയും. ഇത്തരത്തിൽ ആദ്യ കാലങ്ങളിൽ മുന്പിലുണ്ടായിരുന്നവർ പിന്നീട് വ്യവസായ വകുപ്പ് കൈകാര്യം ചെയ്തതും കേരളത്തിലെ എത്രയോ അധികം വരുന്ന തൊഴിലാളികളോട് കാലം കാട്ടിയ കടുത്ത അനീതിയാണ്.

ഇതുമായി ചേർത്ത് വായിക്കാൻ മറ്റൊരു വാർത്തയുണ്ട്. ഭൂരഹിതരായ എല്ലാവർക്കും താമസ യോഗ്യമായ ഭൂമി പതിച്ചു നൽകും. കേരളം ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനമാക്കും എന്ന യു ഡി എഫ് മന്ത്രി സഭയുടെ പ്രഖ്യാപനമാണ്. ഇത്തരത്തിൽ ഭൂരഹിതർ ഇല്ലാത്ത ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പലർക്കും ലഭിച്ചത് താമസയോഗ്യമല്ലാത്ത ഭൂമിയാണെന്നതാണ് സത്യം. വടക്കാൻ ജില്ലകളില ഭൂമിയ്ക്ക് അപേക്ഷ ലഭിച്ചവർക്ക് കാസർഗോടെ എന്ടോസൾഫാൻ ബാധിത ഭൂമി വരെ ലഭിച്ചതിൽ പെടുന്നു. തീർത്തും ആവാസയോഗ്യമല്ലാത്ത ഭൂമി ഇത്തരത്തിൽ എണ്ണം തികയ്ക്കാൻ നൽകുന്നതിൽ എത്രയോ മികച്ച ആശയമായിരുന്നു ഇല്ലാതെയായി പോയ എത്രയോ ഫാക്ടറികൾ സർക്കാർ ഏറ്റെടുത്തു അവിടം ജനവാസ യോഗ്യമാക്കുന്നത്. ഇതിൽ മിക്ക സ്ഥലങ്ങളും നഗരങ്ങളോടും നല്ല റോഡുകളോടും ചേർന്ന് കിടക്കുന്നതായത് കൊണ്ട് ഭൂമാഫിയ മുറുകെ പിടിച്ചിട്ടും ഉണ്ടാകും എന്നാൽ യാതൊരു പ്രയോജനവുമില്ലാതെ എത്രയോ അധികം ഏക്കറുകൾ നശിച്ചു പോവുകയാണ് എന്നത് വേദനിപ്പിക്കുന്ന സത്യമാണു, അതും ഭൂരഹിതർ ഇപ്പോഴും നിരവധി സംസ്ഥാനത്തു ഉണ്ട് എന്നറിയുമ്പോൾ ആണ് സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ മനസിലാക്കുക.

എന്നാണു നമ്മുടെ നാട്ടിൽ നല്ല ഒരു വ്യവസായം ഉണ്ടാവുക? എത്രയധികം ജീവിതങ്ങളെ ഒരു കാലത്ത് പട്ടിണി കൂടാതെ മുന്നോട്ടു കൊണ്ടുപോയ ഫാക്ടറികൾ ഇന്ന് കാട് പിടിച്ചു കിടക്കുമ്പോഴും താമസിക്കാൻ ഭൂമി പോലുമില്ലാതെ ജനങ്ങൾ വഴിയോരത്ത് അന്തിയുറങ്ങുമ്പോഴും എല്ലാ അഞ്ചു വർഷങ്ങൾ കൂടുമ്പോഴും ജനപ്രതിനിധികൾ വോട്ടു തെടിയിറങ്ങും. കാലങ്ങളായി ഇത് തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. ശുഭപ്രതീക്ഷയോടെ പട്ടിണിപ്പാവങ്ങൾ വരെ വോട്ടു ചെയ്യാൻ പോവുകയും ചെയ്യും. പലപ്പോഴും നിഷ്കളങ്കമായ ഭക്തിയോടെ തന്നെ. ഇനിയെങ്കിലും ജനദ്രോഹ നിലപാടുകൾ തൊഴിലാളി പ്രസ്ഥാനങ്ങൾ അവസാനിപ്പിക്കുക ചെയ്തില്ലെങ്കിൽ കേരളം ഇരുണ്ട യുഗത്തിൽ തന്നെ ആയിത്തീരും. നെല്ല് പോലും ഉദ്പാദിപ്പിയ്ക്കാൻ ആവതില്ലാത്ത തരത്തിലാണ് പ്രസ്ഥാനങ്ങൾ ജനദ്രോഹം ചെയ്യുന്നത് എന്നതാണ് സത്യം. ഇത് കർഷകരുടെ അഭിപ്രായമാണ്. അവരെ ഇനിയെങ്കിലും ദ്രോഹിയ്ക്കാതെയിരിക്കാൻ മാറി മാറി ഭരിയ്ക്കുന്ന ഇടതു വലതു പക്ഷ സർക്കാരുകൾ ശ്രമിച്ചിരുന്നെങ്കിൽ എന്ന പ്രതീക്ഷ മാത്രം ബാക്കിയാകുന്നു.

Related Articles

Post Your Comments


Back to top button