India

പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് കൈമാറിയ തെളിവുകളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് ഇന്ത്യ കൈമാറിയത്. സുരക്ഷാ ഉപദേഷ്ടാവ് മുഖാന്തിരം കൈമാറിയ വിവരങ്ങള്‍ പരിശോധിച്ച് ഇന്ത്യയുമായി അന്വേഷണത്തില്‍ പരമാവധി സഹകരിക്കുമെന്നാണ് പാകിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പാക് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ നിന്ന് എന്ത് വിവരങ്ങളാണ് ലഭിച്ചതെന്ന് പാകിസ്ഥാന്‍ വെളിപ്പെടുത്തിയില്ല. ഒരേ മേഖലയും പൊതുവായ ചരിത്രവും പങ്കിടുന്ന രാജ്യങ്ങളെന്ന നിലയ്ക്ക് ഇന്ത്യയും പാകിസ്ഥാനും സംവാദ പ്രക്രിയ തുടരണമെന്നും ഭീകരതയെ ചെറുക്കാന്‍ യോജിച്ച സമീപനമുണ്ടാവണമെന്നും പാക് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button