India

ഐ.എസിന്റെ പുതിയ ‘ജിഹാദി ജോണ്‍’ ഇന്ത്യക്കാരനെന്ന് സംശയം

തിരുവനന്തപുരം: ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പുതിയ ജിഹാദി ജോണ്‍ ഇന്ത്യക്കാരനാണെന്ന് സംശയം.ഇയാള്‍ ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്‍ സിദ്ധാര്‍ഥ് ധര്‍ ആണെന്നാണ് സംശയം. പത്തുവര്‍ഷം മുമ്പാണ് ഹിന്ദു വിശ്വാസിയായിരുന്ന ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ച് അബു റുമെയ്‌സ എന്ന പേര് സ്വീകരിച്ചത്.

വീഡിയോയില്‍ കാണുന്നയാള്‍ക്ക് തന്റെ സഹോദരനുമായി സാമ്യമുണ്ടെന്ന് സിദ്ധാര്‍ഥയുടെ സഹോദരി കോനിക ധര്‍ ആണ് വെളിപ്പെടുത്തിയത്.വീഡിയോയിലെ കൊലയാളിക്ക് തന്റെ സഹോദരനുമായി സാമ്യമുണ്ടെന്നും അത് തന്റെ സഹോദരനാണെങ്കില്‍ അയാളെ താന്‍ തന്നെ കൊല്ലുമെന്നും അവര്‍ പറഞ്ഞു.മുഖം മറച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ലെങ്കിലും വീഡിയോയിലെയാളുടെ ശബ്ദം തന്റെ സഹോദരനുമായി സാമ്യമുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ഥ് ധറിനെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ ചെയ്തിരുന്നു. എന്നാല്‍് ജാമ്യത്തില്‍ ഇറങ്ങിയ ഇയാളെപ്പറ്റി ഒരു വര്‍ഷത്തോളമായി യാതൊരു വിവരവുമില്ല.പുതിയ ജിഹാദി ജോണ്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഇയാളാണ് അഞ്ചുപേരെ കൊല്ലുന്ന പുതിയ ഐ.എസ് വീഡിയോയിലുള്ളത്.ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് സിറിയ,ഇറാഖ് വംശജരെ ഐഎസ് വെടിവെച്ചുകൊല്ലുന്നത്.

പുറത്തിറങ്ങിയ വീഡിയോയില്‍ അബൂ റുമൈസയെക്കൂടാതെ അഞ്ചു വയസ്സുള്ള കുട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.വീഡിയോവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിക്കുന്നുമുണ്ട്.

 

shortlink

Post Your Comments


Back to top button